അദാനി ഗ്രൂപ്പ് – ഹിൻഡൻബെർഗ് റിപ്പോർട്ട് കേസിൽ നാളെ വിധി പറയും. സുപ്രീം കോർട്ട് ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്.എന്താണ് സംഭവിച്ചത് എന്ന് കൃത്യമായി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ സെബിയോട് കോടതി നിർദ്ദേശിച്ചിരുന്നു.
ഓഹരി വിപണിയിലെ ഉപഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള നടപടികളെ സംബന്ധിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കി നൽകാൻ വിദഗ്ധ സമിതിയോട് നിർദ്ദേശിച്ചിരുന്നു. അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിൽ സെബിയുടെയും വിദഗ്ധസമിതിയുടെയും അന്വേഷണങ്ങളെ സംശയിക്കാനുള്ള തെളിവുകളില്ലെന്ന് സുപ്രീംകോടതി നീരീക്ഷണം നടത്തിയിരുന്നു.നാളത്തെ സുപ്രീംകോടതി വിധി അദാനി ഗ്രൂപ്പിന് നിർണായകമാണ്.