ഫോബ്സിന്റെ ശതകോടീശ്വര പട്ടികയില്‍ മലയാളി സമ്പന്നരില്‍ ഒന്നാം സ്ഥാനത്തെത്തി പ്രമുഖ വ്യവസായിയും ജോയ് ആലൂക്കാസ് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ജോയ് ആലൂക്കാസ്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയെ മറികടന്നാണ് ഈ നേട്ടം കരസ്ഥമാക്കിയത്. ജോയ് ആലൂക്കാസിന്റെ ആസ്തി 6.4 ബില്യണ്‍ ഡോളറാണ് (ഏകദേശം 56,500 കോടി രൂപ). എം.എ യൂസഫലിയുടെ ആസ്തി 5.4 ബില്യണ്‍ ഡോളറും (ഏകദേശം 47,700 കോടി രൂപ). ഫോബ്സ് ഗ്ലോബല്‍ ബില്യണയേഴ്സ് ലിസ്റ്റില്‍ 563-ാം സ്ഥാനത്താണ് ജോയ് ആലൂക്കാസ്. യൂസഫലി 742-ാം സ്ഥാനത്തും. ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി നാല് ബില്യണ്‍ ഡോളര്‍ ആസ്തിയുമായി (ഏകദേശം 35,310 കോടി രൂപ) ആദ്യ ആയിരത്തില്‍ ഇടം പിടിച്ചു. രവി പിള്ള 1014-ാം സ്ഥാനത്താണ്. 3.9 ബില്യണ്‍ ഡോളറാണ് (ഏകദേശം 34,430 കോടി രൂപ) ആസ്തി. ടി.എസ്. കല്യാണ രാമന്‍ 3.6 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി (31,800 കോടി രൂപ) 1,103-ാം സ്ഥാനത്താണ്. ഇന്ത്യന്‍ സമ്പന്നരില്‍ മുകേഷ് അംബാനിയാണ് (103.5 ബില്യണ്‍ ഡോളര്‍) ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് ഗൗതം അദാനിയാണ് (ആസ്തി64.1 ബില്യണ്‍ ഡോളര്‍). ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കാണ് ലോക സമ്പന്നന്‍. 342 ബില്യണ്‍ ഡോളര്‍ അതയാത് 30.19 ലക്ഷം കോടി രൂപയാണ് ആസ്തി. രണ്ടാം സ്ഥാനത്ത് ഒറാക്കിളിന്റെ ലാറി എലിസണാണ് (387.6 ബില്യണ്‍ ഡോളര്‍). ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് മൂന്നാം സ്ഥാനത്തുമുണ്ട് (257.5 ബില്യണ്‍ ഡോളര്‍).