പൊറിഞ്ചു മറിയം ജോസ് എന്ന ബ്ലോക്ക് ബസ്റ്റര്‍ ചിത്രത്തിന് ശേഷം ജോഷി- ജോജു ജോര്‍ജ് കൂട്ടുക്കെട്ടിലിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം ‘ആന്റണി’യുടെ ടീസര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. സാത്താന്‍ ആന്റണിയുടെ മാസ് പ്രകടനം സിനിമയില്‍ കാണാന്‍ കഴിയുമെന്നാണ് ടീസറില്‍ നിന്നും മനസിലാവുന്നത്. ജോജു ജോര്‍ജിനെ കൂടാതെ ചെമ്പന്‍ വിനോദ്, നൈല ഉഷ, കല്ല്യാണി പ്രിയദര്‍ശന്‍, വിജയരാഘവന്‍, ആശ ശരത്ത്, അപ്പാനി ശരത്ത് തുടങ്ങീ താരങ്ങളും ആന്റണിയില്‍ അണിനിരക്കുന്നു. പാപ്പന്‍ എന്ന ചിത്രത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കൂടിയാണ് ആന്റണി. മാസ്- ആക്ഷന്‍ ഴോണറിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.