ഒരിടവേളയ്ക്ക് ശേഷം ജോജു ജോര്‍ജ് എത്തുന്ന ഫാമിലി ത്രില്ലര്‍ ചിത്രം ‘പുലിമട’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രശസ്ത സംവിധായകന്‍ എ. കെ സാജനാന്‍ ചിത്രം സംവിധാനം ചെയുന്നത്. സെന്റ് ഓഫ് എ വുമണ്‍ (പെണ്ണിന്റെ സുഗന്ധം) എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രം എത്തുന്നത്. ചിത്രത്തില്‍ നായികമാരായി എത്തുന്ന ഐശ്വര്യ രാജേഷിനെയും ലിജോമോളുടെയും ഗംഭീര പ്രകടനവും ട്രെയിലറില്‍ കാണാം. ഇന്‍ക്വിലാബ് സിനിമാസ്, ലാന്‍ഡ് സിനിമാസ് എന്നീ ബാനറുകളില്‍ രാജേഷ് ദാമോദരനും സിജോ വടക്കനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം പാന്‍ ഇന്ത്യന്‍ ചിത്രമായാണ് എത്തുന്നത്. ചെമ്പന്‍ വിനോദ്, ബാലചന്ദ്ര മേനോന്‍, ജിയോ ബേബി, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, തുടങ്ങീ നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പ്രശസ്ത ഛായാഗ്രഹകനും സംവിധായകനുമായ വേണുവാണ് പുലിമടയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വിന്‍സെന്റ് സ്‌കറിയ എന്ന പൊലീസ് ഓഫീസറുടെ വിവാഹവും അതിനോടനുബന്ധിച്ച് നടക്കുന്ന കാര്യങ്ങളുമാണ് ചിത്രം ചര്‍ച്ചചെയ്യുന്നത്. ചിത്രം ഒക്ടോബര്‍ 26-ന് തിയേറ്ററുകളില്‍ എത്തും. വയനാടായിരുന്നു പ്രധാന ലൊക്കേഷന്‍.