ജോജു ജോര്‍ജ് ഇരട്ടവേഷത്തിലെത്തുന്ന ‘ഇരട്ട’ എന്ന സിനിമയുടെ ട്രെയിലര്‍ എത്തി. ആക്ഷനും സസ്പെന്‍സും നിറഞ്ഞ ഗംഭീര സിനിമ തന്നെയാകും ഇരട്ടയെന്ന് ട്രെയിലര്‍ ഉറപ്പുനല്‍കുന്നു. ജോജുവിന്റെ അഭിനയ പ്രകടനം തന്നെയാണ് പ്രധാന ആകര്‍ഷണം. വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരന്മാരായാണ് ജോജു ഈ ചിത്രത്തില്‍ എത്തുന്നത്. ഇരട്ട സഹോദരങ്ങളായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതം പറയുന്ന ചിത്രം, തികച്ചും വ്യത്യസ്തരായ ഈ രണ്ടു മനുഷ്യര്‍ക്കിടയില്‍ ഉള്ള പകയുടെ കൂടെ കഥയാണ് പറയുന്നത്. ഈ ഇരട്ടകള്‍ക്കിയില്‍ അവിചാരിതമായി ഉണ്ടാകുന്ന ചില സംഭവ വികാസങ്ങള്‍ ചിത്രത്തെ കൂടുതല്‍ ആകാംഷനിറഞ്ഞതാക്കുന്നു. ജോജുവിനോപ്പം അഞ്ജലി അവതരിപ്പിക്കുന്ന നായികാ കഥാപാത്രവും പ്രതീക്ഷ നല്‍കുന്നതാണ്. സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍, അഭിരാം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജേക്‌സ് ബിജോയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ലിറിക്സ് അന്‍വര്‍ അലി.