ലോക സിനിമാ ചരിത്രത്തില്‍ പുതു ചരിത്രമെഴുതുന്ന ത്രീഡി ബൈബിള്‍ സിനിമ ‘ജീസസ് ആന്റ് മദര്‍ മേരി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ വത്തിക്കാനില്‍ വെച്ച് പ്രകാശനം ചെയ്തു. ഹോളിവുഡിലും യുഎഇലും ആസ്ഥാനമായ റാഫേല്‍ ഫിലിം പ്രൊഡക്ഷന്‍സ് ആണ് ഈ സിനിമ ഇംഗ്ലീഷ് ഭാഷയിലും മറ്റു ഭാഷകളിലേക്കും നിര്‍മ്മിക്കുന്നത്. സിനിമയുടെ ത്രീഡി പോസ്റ്റര്‍ പ്രകാശന ചടങ്ങ് പോപ്പ് ഫ്രാന്‍സിസ് അനുഗ്രഹിച്ചതോടെ ലോക സിനിമാ ലോകം ഈ പ്രോജക്റ്റിനെ വലിയ ആവേശത്തോയാണ് ഉറ്റുനോക്കുന്നത്. സിനിമ സംവിധാനം ചെയ്യുന്നത് തോമസ് ബെഞ്ചമിന്‍ ആണ്. ജീമോന്‍ പുല്ലേലി ഈ സിനിമയുടെ പ്രോജക്ട് ഡിസൈനിഗിംനും ടെക്‌നിക്കല്‍ ഡയറക്ഷനും നേതൃത്വം നല്‍കുന്നു. റാഫേല്‍ ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ സിനിമയില്‍ സഹ നിര്‍മ്മാണത്തിലേക്ക് ഖത്തര്‍ വ്യവസായിയായ ഡേവിസ് ഇടകളത്തുരും യു എ ഇ – ഇന്ത്യയില്‍ നിന്നുമായി 10ഓളം പേരും കൈ കോര്‍ക്കുന്നു.