‘ആട് 3’ക്ക് തുടക്കം കുറിച്ച് ജയസൂര്യയും മിഥുന്‍ മാനുവല്‍ തോമസും. ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം 15 മുതല്‍ ആരംഭിക്കുമെന്നും ക്രിസ്മസ് റിലീസായി സിനിമ തിയേറ്ററുകളിലെത്തുമെന്നും മിഥുന്‍ അറിയിച്ചു. ആട് 3 സോംബി ചിത്രമായിരിക്കില്ല, എന്നാല്‍ വ്യത്യസ്ത ഴോണറില്‍ കഥ പറയുന്ന സിനിമയാകും എന്നാണ് മിഥുന്‍ പറയുന്നത്. ആടിന്റെ ഫ്ലേവറുകള്‍ മാറ്റാതെ ഈ സിനിമയെ കുറച്ചു കൂടി വലിയ ക്യാന്‍വാസിലേക്ക് മാറ്റുകയാണ് നമ്മള്‍. ഈ സിനിമ എപിക്-ഫാന്റസിയിലേക്ക് പോവുകയാണ്. ഈ ക്രിസ്മസിന് ഷാജി പാപ്പനും സംഘവും എത്തുമെന്ന് കരുതുന്നു. അതേസമയം, 2013ല്‍ ജയസൂര്യയെ നായകനാക്കി മിഥുന്‍ ഒരുക്കിയ ആട് ഒരു ഭീകര ജീവിയാണ് എന്ന സിനിമയിലൂടെയാണ് ആട് ഫ്രാഞ്ചൈസി ആരംഭിച്ചത്. തിയേറ്ററില്‍ വിജയമാകാതെ പോയ സിനിമ ടെലലിവിഷനില്‍ പ്രീമിയര്‍ ചെയ്തതോടെയാണ് ഹിറ്റ് ആയി മാറിയത്. 2017ല്‍ ആണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തിയത്.