യുവതലമുറയിലെ ശ്രദ്ധേയ സംവിധായകന് മിഥുന് മാനുവല്‍ തോമസിന്റെ പുതിയ ചിത്രത്തില്‍ ജയറാം നായകന്. അഞ്ചാം പാതിരാ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മിഥുന് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ‘അബ്രഹാം ഓസ്ലര്’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം നാളെ ആരംഭിക്കും. ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പമാണ് പ്രോജക്റ്റ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. തൃശൂര്‍, കോയമ്പത്തൂര്‍, വയനാട് എന്നിവിടങ്ങളിലാണ് ചിത്രീകരണം. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് പുറത്തെത്തിയ പോസ്റ്ററില്‍ ജയറാം. 2020 ല്‍ പുറത്തെത്തിയ അഞ്ചാം പാതിരാ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ആയിരുന്നെങ്കില്‍ അബ്രഹാം ഓസ്ലര് ത്രില്ലര്‍ ആണ്. ഇര്‍ഷാദ് എം ഹസ്സനൊപ്പം മിഥുന് മാനുവല്‍ തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഡോ. രണ്‍ധീര്‍ കൃഷ്ണന് ആണ് രചന.