ജയം രവി നായകനായി വരാനിരിക്കുന്ന ചിത്രമാണ് ‘ബ്രദര്‍’. ചിരിക്ക് പ്രാധാന്യമുള്ള ഒരു തമിഴ് ചിത്രമായിരിക്കും ബ്രദര്‍. ബ്രദറിന്റെ രസകരമായ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. നിയമ വിദ്യാര്‍ഥിയായിട്ടാണ് ബ്രദറില്‍ നായകനായ താന്‍ വേഷമിടുന്നത്. പ്രിയങ്ക മോഹന്‍ ബ്രദറില്‍ അധ്യാപികയാണ്. സംവിധായകന്‍ എം രാജേഷ് കോമഡി സിനിമകള്‍ക്ക് പേരെടുത്തയാളാണ്. തന്റെ ആരാധകര്‍ കാത്തിരിക്കുന്ന തരത്തിലുള്ള കഥാപാത്രമായിരിക്കും ബ്രദറിലേത് എന്നും കുറച്ച് കാലമായി ഇത്തരമൊരു സിനിമ ചെയ്തിട്ടെന്നും മനോഹരമായ ഡാന്‍സ് രംഗങ്ങളും തനിക്ക് ഉണ്ടെന്നും ജയം രവി വ്യക്തമാക്കി. ഇത് തീര്‍ത്തും വാണിജ്യ സിനിമയാണെന്നും പറയുന്നു ജയം രവി. ചിത്രത്തില്‍ ശരണ്യ പൊന്‍വണ്ണന്‍, വിടിവി ഗണേഷ്, നാട്ടി സീത, അച്യുത്, റാവു രമേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ഛായാഗ്രാഹണം വേകാനന്ദ് സന്തോഷും സംഗീതം ഹാരിസ് ജയരാജുമാണ്.