ആപ്പിളിന്റെ ഐപാഡ് പ്രോ ഡിസൈനുമായി ഐടെല്‍ പാഡ് വണ്‍ പുറത്തിറങ്ങി. കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ ഫീച്ചറുകള്‍ ലഭിക്കുന്ന ഐടെലിന്റെ ആദ്യ ടാബ്ലറ്റ് ആണിത്. 4ജി കോളിങ്ങിന് ഉപയോഗിക്കാം. വലിയ ഡിസ്പ്ലേയും പ്രത്യേകതയാണ്. ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമാണ്. ഇത് രണ്ട് വ്യത്യസ്ത കളര്‍ വേരിയന്റുകളിലാണ് വരുന്നത്. ഇളം നീലയും ഡീപ് ഗ്രേയും. 12,999 രൂപയാണ് വില. 1280×800 പിക്‌സല്‍ റെസലൂഷന്‍ പിന്തുണയ്ക്കുന്ന 10.1 ഇഞ്ച് എച്ച്ഡി+ ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാണ് ഐടെല്‍ പാഡ് വണ്ണിന്റെ സവിശേഷത. 4 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ഒക്ടാ-കോര്‍ എസ്ഇ9863എ1 ആണ് പ്രോസസര്‍. 512 ജിബി വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാം. ഐടെല്‍ പാഡ് വണ്‍ ആന്‍ഡ്രോയിഡ് 12 ലാണ് പ്രവര്‍ത്തിക്കുന്നത്. 80 ഡിഗ്രി വൈഡ് ആംഗിള്‍ ലെന്‍സുള്ള 8 മെഗാപിക്സല്‍ പിന്‍ ക്യാമറയും സെല്‍ഫി ക്യാമറയ്ക്കായി ഫ്‌ലാഷോടുകൂടിയ 5 മെഗാപിക്സല്‍ എഎഫ് ക്യാമറയും ഇതിലുണ്ട്. ഐടെല്‍ പാഡ് വണ്ണില്‍ ദീര്‍ഘനേരം പ്രവര്‍ത്തിക്കുന്ന 6,000 എംഎഎച്ച് ബാറ്ററിയും 10വാട്ട് അതിവേഗ ചാര്‍ജിങ് സംവിധാനവുമുണ്ട്. ഡ്യുവല്‍ സ്പീക്കറുകള്‍, 3.5 എംഎം ഓഡിയോ ജാക്ക്, 4ജി സപ്പോര്‍ട്ട് എന്നിവ ടെക്സ്റ്റ് സന്ദേശങ്ങള്‍ അയയ്ക്കാനും വോയ്സ് കോളുകള്‍ ചെയ്യാനും സാധ്യമാക്കുന്നു.