azvb 1

ഐ.ടി. കയറ്റുമതിയില്‍ വന്‍കുതിപ്പ് നേടി ടെക്‌നോപാര്‍ക്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1274കോടി രൂപയുടെ അധികവരുമാനമാണ് കൈവരിച്ചത്. ഇതോടെ മൊത്തം കയറ്റുമതി 9775കോടി രൂപയിലെത്തി. വളര്‍ച്ച 15%. ഇതിന് പുറമേ കൃത്യമായി ജി.എസ്.ടി നികുതി ഫയല്‍ ചെയ്തതിന് കേന്ദ്രസര്‍ക്കാരിന്റെയും ക്രിസലിന്റെയും (ക്രെഡിറ്റ് റേറ്റിംഗ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഒഫ് ഇന്ത്യ) അംഗീകാരവും 2023 ജൂണ്‍ വരെ ക്രിസല്‍ എ പ്ലസ് ഗ്രേഡും കഴിഞ്ഞ സാമ്പത്തിക വര്‍ഷം ടെക്നോപാര്‍ക്ക് നേടി. നിലവില്‍ 106 ലക്ഷം ചതുരശ്ര അടിസ്ഥലത്ത് 470കമ്പനികളിലായി 70000 പേരാണ് ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുന്നത്. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടയില്‍ 78 കമ്പനികള്‍ തുടങ്ങി. 2.68ലക്ഷം ചതുരശ്ര അടി സ്ഥലമാണിവര്‍ക്ക് നല്‍കിയത്. സംസ്ഥാനത്തേക്ക് പുതിയ കമ്പനികളെയും നിക്ഷേപങ്ങളെയും ആകര്‍ഷിക്കുന്നതിനായി ടെക്നോപാര്‍ക്ക് പുതിയ സാദ്ധ്യതകളും ഉത്പന്ന സേവനങ്ങളും വൈവിദ്ധ്യവല്‍ക്കരിക്കുകയാണ്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *