വോട്ടിന് ബിജെപി പണം നല്കിയെന്ന ആരോപണവുമായി ഒളരി ശിവരാമപുരം കോളനിയിലെ ഓമന , ലീല എന്നിവർ പരാതി നൽകി . പ്രദേശത്തെ ബിജെപി പ്രവർത്തകനായ സുഭാഷ് വീട്ടിലെത്തി പണം നൽകി. പണം വേണ്ടെന്ന് പറഞ്ഞ് മടക്കിനൽകിയിട്ടും വാങ്ങിയില്ലെന്നും പരാതിക്കാർ പറയുന്നു. സംഭവമറിഞ്ഞ് ആള് കൂടിയപ്പോഴേക്കും പണവുമായി വന്നയാൾ മടങ്ങിയെന്ന് കോളനി നിവാസികൾ പറഞ്ഞു. തൃശ്ശൂരിൽ സുരേഷ് ഗോപിയാണ് ബിജെപിയുടെ സ്ഥാനാർഥി.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan