എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതർക്കായുള്ള റെമഡിയേഷന്‍ സെല്‍ യോഗം ചേര്‍ന്നിട്ട് ഒരു വര്‍ഷം. റെമെഡിയേഷൻ യോഗം ചേരണമെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതർ താല്പര്യം പ്രകടിപ്പിച്ചില്ലെന്ന് ആക്ഷേപം. എന്‍ഡോസള്‍ഫാന്‍ ദുരിതനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും അവലോകനം ചെയ്യാനുമുള്ള സംവിധാനമാണ് എന്‍ഡോസള്‍ഫാന്‍ റെമഡിയേഷന്‍ സെല്‍. റെമഡിയേഷൻ സെല്ലിന്റെ ചെയർമാൻ മന്ത്രി മുഹമ്മദ് റിയാസ് ആണ്. റെമഡിയേഷൻ സെൽ അവസാനമായി യോഗം ചേർന്നത് 2023 ജനുവരിയിലാണ്. പിന്നീട് നിരവധി തവണ യോഗം ചേരണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതർ നടപടി കൈകൊണ്ടില്ലെന്നാണ് പരാതി.എൻഡോസൾഫാൻ ദുരിതബാധിതർക്കായി നടത്തിക്കൊണ്ടിരുന്ന മരുന്നു വിതരണവും ഇപ്പോൾ മുടങ്ങിയിരിക്കുകയാണ്.