സ്പേഡെക്സ് ദൗത്യത്തിലെ രണ്ട് സാറ്റ്ലൈറ്റുകളില്‍ ഒന്നായ ചേസര്‍ ഉപഗ്രഹം പകര്‍ത്തിയ സെല്‍ഫി ഇസ്രൊ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചു. ബഹിരാകാശത്ത് വച്ച് ചേസര്‍ ഉപഗ്രഹം പകര്‍ത്തിയ ആദ്യ വീഡിയോയില്‍ നീലഗോളമായ ഭൂമിയെ വ്യക്തമായി കാണാം. ഭൂമിയിലെ മഹാസമുദ്രങ്ങളും മീതെയുള്ള മേഘങ്ങളും കാണുന്ന തരത്തിലാണ് ചേസറിന്റെ സെല്‍ഫി വീഡിയോ. ബഹിരാകാശ ഡോക്കിംഗിനുള്ള ടാര്‍ഗറ്റ് ഉപഗ്രഹത്തെ പിന്തുടരുന്നതിനിടെ ചേസര്‍ കൃത്രിമ ഉപഗ്രഹത്തിലെ വീഡിയോ മോണിറ്റര്‍ ക്യാമറ 4.8കിലോമീറ്റര്‍ അകലെ വച്ചാണ് 2025 ജനുവരി 2ന് രാവിലെ 10.27നാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
ഭൂമിയുടെ സെല്‍ഫി വീഡിയോയുമായി ഐഎസ്ആര്‍ഒ
