പ്രകൃതിയുടെ നിറവര്‍ണ്ണനകളുടെ സംഗീതത്തില്‍ പലപ്പോഴും കഥയെ വിസ്മരിക്കുന്നു. ഈ നോവലിന്റെ ശക്തിയും ഒട്ടൊക്കെ ദൗര്‍ബല്യവും ശില്‍പ്പത്തിന്മേലുള്ള കര്‍ത്താവിന്റെ ഈ ധ്യാനപരതയാണ്. മര്‍ജാനയുടെ ഭാഷയില്‍ യൂറോപ്യന്‍ ആഖ്യാനങ്ങളുടെ സ്വാധീനം വ്യക്തമാണ്. അതാകട്ടെ പറച്ചിലിന് ഒരു പുത്തന്‍ ഭാവുകത്വം സമ്മാനിക്കുന്നു. കഥയുടെ അവിശ്വസനീയ പാതകള്‍ക്ക് വെളിച്ചം വിതറുന്നത്, വായനക്കാരനെ പിടിച്ചു വലിച്ചു കൊണ്ടുപോകുന്നത് ഈ ഭാവുകത്വത്തിന്റെ ജ്വാലയാണ്. യാത്രയ്ക്ക് നിങ്ങളെ ക്ഷണിക്കുന്നു. വാക്കിന്റെ തിളങ്ങുന്ന തോരണ നടക്കാവിലൂടെ. ‘ഇസബെല്ല ഫെര്‍ണാണ്ടസ്’. മര്‍ജാന പര്‍വീന്‍ കെ. ഗ്രീന്‍ ബുക്‌സ്. വില 213 രൂപ.