ഇറാന് പുതിയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ കൈമാറാൻ ചൈന തയ്യാറെടുക്കുന്നതായി യുഎസ് ഇന്‍റലിജൻസ് റിപ്പോർട്ട്. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഈ ആയുധങ്ങൾ ഇറാന്‍റെ കൈവശമെത്തുമെന്നാണ് മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പുറത്തുവരുന്ന വിവരം. അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാറിന് ഇടനില നിന്നത് തങ്ങളാണെന്ന് അവകാശപ്പെട്ട ചൈനയുടെ ഈ നീക്കം വലിയ നയതന്ത്ര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കരുതപ്പെടുന്നു.പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങുമായി ചർച്ച നടത്താൻ അടുത്ത മാസം ചൈന സന്ദർശിക്കാനിരിക്കെയാണ് ഈ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഈ ആരോപണങ്ങൾ വാഷിംഗ്ടണിലെ ചൈനീസ് എംബസി വക്താവ് നിഷേധിച്ചു. തങ്ങൾ ഒരു പക്ഷത്തിനും ആയുധങ്ങൾ നൽകിയിട്ടില്ലെന്നും അന്താരാഷ്ട്ര ബാധ്യതകൾ നിറവേറ്റുന്ന ഉത്തരവാദിത്തമുള്ള രാജ്യമാണ് ചൈനയെന്നും അദ്ദേഹം പറഞ്ഞു.
ഇറാന് പുതിയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ കൈമാറാൻ ചൈന തയ്യാറെടുക്കുന്നതായി യുഎസ് ഇന്‍റലിജൻസ് റിപ്പോർട്ട്
