ഡൽഹി സർക്കാർ പുതിയ ഇലക്ട്രിക് വാഹന നയത്തിന്‍റെ കരട് പുറത്തിറക്കി. ഇത് പ്രകാരം 2028-ഓടെ പുതിയ പെട്രോൾ ടു-വീലറുകളുടെ രജിസ്ട്രേഷൻ നിർത്തലാക്കുകയും വാണിജ്യ, സർക്കാർ, സ്കൂൾ വാഹനങ്ങൾ ഘട്ടംഘട്ടമായി ഇലക്ട്രിക് ആക്കുകയും ചെയ്യും. വായുമലിനീകരണം കുറയ്ക്കാൻ ലക്ഷ്യമിടുന്ന നയത്തിൽ ഇവി വാങ്ങുന്നവർക്ക് സബ്‌സിഡികളും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.പെട്രോൾ വാഹനങ്ങൾക്ക് കൃത്യമായ സമയപരിധിക്കുള്ളിൽ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് തലസ്ഥാന നഗരിയെ പൂർണ്ണമായും പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തിലേക്ക് മാറ്റാനാണ് ഈ നയം ലക്ഷ്യമിടുന്നത്. ട്രാൻസ്പോർട്ട് ഡിപ്പാർട്ട്‌മെന്‍റ് പുറത്തിറക്കിയ ഈ കരട് നയം പൊതുജനങ്ങളുടെയും വിദഗ്ധരുടെയും അഭിപ്രായങ്ങൾക്കായി 30 ദിവസത്തേക്ക് സമർപ്പിച്ചിരിക്കുകയാണ്.
ഡൽഹി സർക്കാർ പുതിയ ഇലക്ട്രിക് വാഹന നയത്തിന്‍റെ കരട് പുറത്തിറക്കി
