അമേരിക്കൻ പ്രസിഡന്റിന്‍റെ പ്രസ്താവനകൾക്ക് പിന്നാലെ പ്രത്യാക്രമണ ഭീഷണിയുമായി ഇറാൻ സൈന്യം. യുദ്ധം അവസാനിക്കാറായി എന്ന ട്രംപിന്‍റെ അവകാശവാദങ്ങളെ തള്ളിക്കളഞ്ഞ ഇറാൻ സൈനിക വക്താവ്, അമേരിക്കയും ഇസ്രായേലും പൂർണ്ണമായും കീഴടങ്ങുന്നത് വരെ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി. ഇറാൻ ഔദ്യോഗിക മാധ്യമമായ ഐആർഐബി (IRIB) വഴിയാണ് സൈനിക ആസ്ഥാനത്തുനിന്നുള്ള ഈ പ്രസ്താവന പുറത്തുവിട്ടത്.തങ്ങൾ ഇതുവരെ നൽകിയതിനേക്കാൾ ഭീകരമായ പ്രഹരങ്ങൾ ഇനി പ്രതീക്ഷിക്കാമെന്നാണ് ഇറാൻ വ്യക്തമാക്കിയത്. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും തകർച്ച അപമാനകരവും നിത്യമായ ഖേദത്തിന് ഇടയാക്കുന്നതുമായിരിക്കുമെന്ന് സൈനിക വക്താവ് കൂട്ടിച്ചേർത്തു.
അമേരിക്കൻ പ്രസിഡന്റിന്‍റെ പ്രസ്താവനകൾക്ക് പിന്നാലെ പ്രത്യാക്രമണ ഭീഷണിയുമായി ഇറാൻ സൈന്യം
