അഹമ്മദാബാദ് ആസ്ഥാനമായുള്ള സ്റ്റാര്‍ട്ട്-അപ്പ് മാറ്റര്‍ തങ്ങളുടെ ഐറ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് തുടങ്ങുന്നു. 1,43,999 രൂപ പ്രാരംഭ വിലയില്‍ ആണ് ഇന്ത്യയിലെ ആദ്യ ഗിയര്‍ ഇലക്ട്രിക് ബൈക്ക് എന്ന സവിശേഷതയുള്ള ഈ ബൈക്ക് എത്തുന്നത്. ഇപ്പോഴിതാ ബൈക്കിന്റെ ആദ്യ 9,999 പ്രീ-ബുക്കിംഗുകള്‍ക്ക് പ്രത്യേക ഓഫറും പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. 1,999 രൂപ ടോക്കണ്‍ തുക നല്‍കി ബൈക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന ആദ്യത്തെ 9,999 ഉപഭോക്താക്കള്‍ക്ക് വാങ്ങുമ്പോള്‍ 5,000 രൂപയുടെ ആനുകൂല്യം നേടാം. 10,000 മുതല്‍ 29,999 പ്രീ-ബുക്കിംഗുകള്‍ വരെ, ഉപഭോക്താക്കള്‍ക്ക് 2,999 ടോക്കണ്‍ തുകയ്ക്ക് ബുക്ക് ചെയ്യാനും വാങ്ങുമ്പോള്‍ 2,500 രൂപയുടെ ആനുകൂല്യം നേടാനും കഴിയും. മെയ് 17 മുതല്‍ രാജ്യത്തെ 25 നഗരങ്ങളിലും ജില്ലകളിലും മാറ്റര്‍ ഏറ ഇലക്ട്രിക് മോട്ടോര്‍ബൈക്കിന്റെ ബുക്കിംഗ് ആരംഭിക്കും. 30,000 മുതല്‍, ഉപഭോക്താക്കള്‍ക്ക് ടോക്കണ്‍ തുകയായ 3,999 രൂപയ്ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ കഴിയും. അതേസമയം അധിക ആനുകൂല്യങ്ങളൊന്നും ലഭ്യമല്ല. എന്നിരുന്നാലും, റദ്ദാക്കിയാല്‍ എല്ലാ ഉപഭോക്താക്കള്‍ക്കും പ്രീ-ബുക്കിംഗ് തുക പൂര്‍ണ്ണമായും റീഫണ്ട് ചെയ്യപ്പെടും. ഹൈദരാബാദ്, ചെന്നൈ, മുംബൈ, അഹമ്മദാബാദ്, ഡല്‍ഹി എന്‍സിആര്‍, കൊല്‍ക്കത്ത തുടങ്ങി രാജ്യത്തെ 25 നഗരങ്ങളിലും ജില്ലകളിലും മെയ് 17 മുതല്‍ ബുക്കിംഗ് ആരംഭിക്കും.