കാത്തിരിപ്പിനൊടുവില്‍ ഐക്യൂ 11 ഇന്ത്യയിലെത്തി. വ്യത്യസ്ഥവും നൂതനവുമായ നിരവധി സവിശേഷതകള്‍ ഐക്യൂ 11 ഹാന്‍ഡ്സെറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 6.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാര്‍ട്ട്ഫോണുകള്‍ക്ക് നല്‍കിയിട്ടുള്ളത്. 144 ഹെര്‍ട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. ക്വാല്‍ക്കം സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 പ്രോസസറിലാണ് ഐക്യൂ 11 സ്മാര്‍ട്ട്ഫോണുകളുടെ പ്രവര്‍ത്തനം. ക്വാല്‍ക്കം സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 പ്രോസസറുമായി ഇറങ്ങുന്ന ഇന്ത്യയിലെ ആദ്യത്തെ മുന്‍നിര ഹാന്‍ഡ്സെറ്റാണ് ഐക്യൂ 11. 50 മെഗാപിക്സല്‍ സാംസംഗ് ജിഎന്‍ 5 ലെന്‍സ്, 13 മെഗാപിക്സല്‍ ടെലിഫോട്ടോ ലെന്‍സ്, 8 മെഗാപിക്സല്‍ അള്‍ട്രാവൈഡ് സെന്‍സര്‍ എന്നിങ്ങനെയുള്ള ട്രിപ്പിള്‍ ക്യാമറ സജ്ജീകരണമാണ് പിന്നില്‍ നല്‍കിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെല്‍ഫി ക്യാമറ. 120 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയും, 5,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഉളള മോഡലിന് 59,999 രൂപയും, 16 ജിബി റാം പ്ലസ് 256 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഉളള മോഡലിന് 64,999 രൂപയുമാണ് വില.