ഉപഭോക്താക്കള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐക്യു 12 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ ഉടന്‍ വിപണിയില്‍ എത്തുന്നു. പെര്‍ഫോമന്‍സിനും ക്യാമറയിലും മികച്ച ഫീച്ചറുകള്‍ ഉള്ള ബ്രാന്‍ഡായ ഐക്യുവിന്റെ പ്രീമിയം റേഞ്ച് സെഗ്മെന്റിലേക്കാണ് പുതിയ സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഡിസംബര്‍ 12-നാണ് ഐക്യു 12 5ജി ലോഞ്ച് ചെയ്യുക. ലോഞ്ചിന് മുന്നോടിയായി ഈ സ്മാര്‍ട്ട്‌ഫോണിലെ ഏതാനും ചില വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. അവ എന്തൊക്കെയെന്ന് പരിചയപ്പെടാം. 6.7 ഇഞ്ച് വലിപ്പമുള്ള ഒഎല്‍ഇഡി സ്‌ക്രീനാണ് ഈ സ്മാര്‍ട്ട്‌ഫോണിന് നല്‍കിയിട്ടുള്ളത്. 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. ആന്‍ഡ്രോയിഡ് 14 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 പ്രോസസറാണ് കരുത്ത് പകരുന്നത്. 50 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയാണ് മറ്റൊരു ആകര്‍ഷണീയത. സെല്‍ഫി, വീഡിയോ കോള്‍ എന്നിവയ്ക്കായി 16 മെഗാപിക്‌സല്‍ ക്യാമറയും നല്‍കിയിട്ടുണ്ട്. 60,000 രൂപയ്ക്ക് താഴെ വില വരുന്ന ഒരു പ്രീമിയം ഫോണായിരിക്കും ഐക്യു 12 എന്ന് പ്രതീക്ഷിക്കാം.