2028-ലെ ലോസ് ആഞ്ജലിസ് ഒളിമ്പിക്സില്‍ ക്രിക്കറ്റടക്കം പുതിയ അഞ്ച് കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് ഔദ്യോഗിക അംഗീകാരം നല്കി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി . തിങ്കളാഴ്ച മുബൈയില്‍ നടന്ന ഐഒസി യോഗത്തില്‍ വോട്ടെടുപ്പിന് ശേഷമായിരുന്നു തീരുമാനം. ക്രിക്കറ്റിനൊപ്പം ബേസ്ബോള്‍/സോഫ്റ്റ്ബോള്‍, ഫ്ളാഗ് ഫുട്ബോള്‍, സ്ക്വാഷ്, ലാക്രോസ് എന്നീ ഇനങ്ങള്‍ക്കാണ് ഐഒസി സെഷന് അംഗീകാരം നല്‍കിയത്.