മൗലാന അബുള്‍ കലാം ആസാദിന്റെ വീക്ഷണകോണില്‍നിന്ന് 1935-1947 കാലഘട്ടത്തില്‍ നടന്ന രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ വിശദീകരണം നല്‍കുന്ന ഒരു ആത്മകഥാപരമായ വിവരണമാണ് ‘ഇന്ത്യ വിന്‍സ് ഫ്രീഡം.’ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇന്ത്യന്‍ ചരിത്രത്തിലെ അറിയപ്പെടാത്ത രാഷ്ട്രീയതന്ത്രങ്ങളെക്കുറിച്ചും വിശദീകരിക്കുക മാത്രമല്ല, രാഷ്ട്രീയ കാപട്യത്തെക്കുറിച്ച് തുറന്ന് ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു. ഇന്ത്യ-പാകിസ്ഥാന്‍ വിഭജനത്തിന് മതത്തേക്കാള്‍ രാഷ്ട്രീയമാണ് ഉത്തരവാദിയെന്ന് അദ്ദേഹം പറയുന്നു. സ്വാതന്ത്ര്യം നേടിയപ്പോള്‍ അതിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടു. നെഹ്‌റു, ഗാന്ധി, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ സമകാലികരെക്കുറിച്ചും അക്കാലത്തെ അവരുടെ മാനസികാവസ്ഥയെക്കുറിച്ചും ആസാദ് സംസാരിക്കുന്നു. ‘ഇന്ത്യ സ്വതന്ത്രമാകുന്നു’. രണ്ടാം പതിപ്പ്. മൗലാന അബ്ദുള്‍ കാലം ആസാദ്. വിവര്‍ത്തനം: നിമ്മി സൂസണ്‍. ഡിസി ബുക്‌സ്. വില 399 രൂപ.