vfghn

പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് ഇന്ത്യയിലും അരങ്ങേറ്റം കുറിച്ചു. വാഹനം 2023 ജനുവരിയില്‍ വില്‍പ്പനയ്ക്കെത്തും. ഔദ്യോഗിക ബുക്കിംഗ് 50,000 രൂപയ്ക്ക് ആരംഭിച്ചു. മികച്ച ഡ്രൈവിംഗ് സുഖം ഉറപ്പാക്കുന്ന ടി.എന്‍.ജി.എ ജി.എ-സി പ്‌ളാറ്റ്പോമിലാണ് ഇന്നോവ ഹൈക്രോസിന്റെ നിര്‍മ്മാണം. സെല്‍ഫ്-ചാര്‍ജിംഗ് ഹൈബ്രിഡ് പവര്‍ട്രെയിനോടെയാണ് പുത്തന്‍ ഇന്നോവ ഹൈക്രോസ് ഉപഭോക്താക്കളിലേക്ക് എത്തുന്നത്. രണ്ട് എന്‍ജിന്‍ ഓപ്ഷനുകളാണുള്ളത്. ഒന്ന്, 172 എച്ച്.പി കരുത്തും സി.വി.ടി ട്രാന്‍സ്മിഷനോടും കൂടിയ 2-ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍. രണ്ട്, പുതുപുത്തന്‍ സെല്‍ഫ്-ചാര്‍ജിംഗ് ഹൈബ്രിഡ് എന്‍ജിന്‍. ഇതിനൊപ്പം 2-ലിറ്റര്‍ പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറുമാണുള്ളത്. ഈ എന്‍ജിന് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം നേടാന്‍ 9.5 സെക്കന്‍ഡ് മതി. 21.1 കിലോമീറ്ററാണ് മൈലേജ് വാഗ്ദാനം. ഓട്ടത്തിന്റെ 40 ശതമാനവും ഇ.വി മോഡില്‍ ഓടാന്‍ ഈ വേരിയന്റിന് കഴിയും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *