ഇന്നോവ ഹൈ ക്രോസിന്റെ വില കൂട്ടിയതിനൊപ്പം പുതിയ ഒരു വേരിയന്റും കൂടി അവതരിപ്പിച്ച് ടൊയോട്ട. ലോഞ്ച് ചെയ്ത് രണ്ടുമാസത്തിനുള്ളില്‍ തന്നെ വിപണിയില്‍ സൂപ്പര്‍സ്റ്റാറായ ഹൈ ക്രോസിന് വില കൂട്ടിയിരിക്കുകയാണ് ടൊയോട്ട. 25000 മുതല്‍ 75000 വരെയാണ് വില കൂട്ടിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ടൊയോട്ട ഇന്നോവ ഹൈ ക്രോസ്സിനെ വിപണിയില്‍ അവതരിപ്പിച്ചത്. പുതുക്കിയ വിലയനുസരിച്ച് 18.5 ലക്ഷം മുതല്‍ 29.72 ലക്ഷം രൂപ വരെയാണ് ഇന്നോവ ഹൈ ക്രോസ് മോഡലിന്റെ വില. ജി, ജി എക്‌സ്, വി എക്‌സ്, സെഡ് എക്‌സ് എന്നീഓപ്ഷന്‍ എന്നീ ട്രിമ്മുകളില്‍ ഹൈക്രോസ് ലഭ്യമാകും. ജി, ജി എക്‌സ് ട്രിമ്മുകളില്‍ നാച്ചുറല്‍ ആസ്പിരേറ്റഡ് എന്‍ജിനാണ്. 7-8 സീറ്റര്‍ വകഭേദങ്ങള്‍ ഇവയ്ക്കുണ്ട്. വി എക്‌സ് (ഒ) എന്നൊരു പുതിയ വേരിയന്റ് ഹൈക്രോസിനു ടൊയോട്ട നല്‍കിയിട്ടുണ്ട്. വി എക്‌സ്, സെസ് എക്‌സ് എന്നിവയ്ക്കിടയിലാണ് ഈ വേരിയന്റിന്റെ സ്ഥാനം. ഹൈബ്രിഡ് മോഡലില്‍ മാത്രമേ ഈ വേരിയന്റ് ലഭ്യമാകൂ. ഏഴ് സീറ്ററിനു 26.73 ലക്ഷവും 8 സീറ്ററിനു 26.78 ലക്ഷവുമാണ് എക്‌സ് ഷോറൂം വില.