ഡൊണാള്‍ഡ് ട്രംപിന്റെ ചരിത്ര വിജയത്തിന് ശേഷം മൂക്കുകുത്തിയ ഇന്ത്യന്‍ വിപണിക്ക് ഉണര്‍വ് പകര്‍ന്ന് നാല് കമ്പനികളുടെ പ്രാരംഭ ഓഹരി വില്പന ഈ വാരം നടക്കും. എന്‍.ടി.പി.സിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയായ എന്‍.ടി.പി.സി ഗ്രീന്‍ എനര്‍ജി, എന്‍വിറോ ഇന്‍ഫ്രാ എന്‍ജിനീയേഴ്സ്, ലമോസെയ്ക്, സി2സി അഡ്വാന്‍സ്ഡ് സിസ്റ്റംസ് എന്നിവയാണ് ഓഹരി വില്പനയ്ക്ക് തയ്യാറെടുക്കുന്നത്. എന്‍.ടി.പി.സി ഗ്രീന്‍ എനര്‍ജിയുടെ 92.5 കോടി ഓഹരികള്‍ വിറ്റഴിച്ച് വിപണിയില്‍ നിന്ന് 10,000 കോടി രൂപ സമാഹരിക്കാനാണ് പദ്ധതി. എന്‍വിറോ ഇന്‍ഫ്രാ എന്‍ജിനീയേഴ്സ്സീവേജ് ട്രീറ്റ്മെന്റ് പ്‌ളാന്റുകള്‍ക്കും സീവേജ് സിസ്റ്റംസിലും വലിയ പദ്ധതികള്‍ നടപ്പാക്കുന്ന എന്‍വിറോ ഇന്‍ഫ്രാ എന്‍ജിനീയേഴ്സിന്റെ പ്രാരംഭ ഓഹരി വില്പന നവംബര്‍ 22ന് ആരംഭിക്കും. ലമോസെയ്ക് ഇന്ത്യ ഫ്‌ളഷ് ഡോറുകള്‍, അക്രിലിക് ഷീറ്റുകള്‍ തുടങ്ങിയവയുടെ വില്പന രംഗത്തുള്ള ലമോസെയ്ക് വിപണിയില്‍ നിന്ന് 61 കോടി രൂപയാണ് സമാഹരിക്കുന്നത്. നവംബര്‍ 21 മുതല്‍ 26 വരെയാണ് ഓഹരി വില്പന. ഓഹരിയൊന്നിന് 200 രൂപയാണ് വില.