ഹിന്ദുക്കളായ ഐ ഐ എസ് ഉദ്യോഗസ്ഥരെ ചേർത്തുകൊണ്ട് മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിൽ വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കിയതിനെ ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരിച്ച് വ്യവസായ മന്ത്രി പി രാജീവ്. വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ ഐ എ എസ് അഡ്മിനായി രൂപീകരിക്കപ്പെട്ട വാട്സ് ആപ് ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദം പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. പല റിപ്പോർട്ടുകളും മാധ്യമങ്ങളിൽ വരുന്നുണ്ടെന്നും , വിവാദം പരിശോധിച്ച ശേഷം നടപടിയെ കുറിച്ച് ആലോചിക്കുമെന്നും വ്യക്തമാക്കി. മതത്തിന്റെ പേരിലുള്ള വിഭജനം ഗൗരവതരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതോടൊപ്പം വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ സംഭവം ഹാക്കിങാണെന്ന് ആവർത്തിച്ചു.