തീരസംരക്ഷണത്തിനായി കേന്ദ്രസർക്കാർ കേരളത്തിന് മതിയായ ഫണ്ട് അനുവദിക്കുന്നില്ലെന്ന ആരോപണവുമായി വ്യവസായ മന്ത്രി പി രാജീവ്. കടലാക്രമണം രൂക്ഷമായ എറണാകുളം എടവനക്കാട് സന്ദർശിച്ച ശേഷമാണ് വ്യവസായ മന്ത്രിയുടെ പ്രതികരണം. കേന്ദ്രത്തിന്‍റെ നിസ്സഹകരണമാണ് പദ്ധതികളിലെ മെല്ലപ്പോക്കിന് കാരണമെന്നും വ്യവസായ മന്ത്രി കുറ്റപ്പെടുത്തി. ചെല്ലാനത്തു സ്ഥാപിച്ചതു പോലെ എടവനക്കാടും ടെട്രൊപോഡ് സ്ഥാപിക്കണമെന്ന ആവശ്യവുമായി സമരം പ്രഖ്യാപനത്തിനുള്ള നീക്കങ്ങളിലാണ് നാട്ടുകാർ.