ആറു പതിറ്റാണ്ടുകാലത്തെ ദേശീയരാഷ്ട്രീയം അടയാളപ്പെടുത്തുന്നതാണ് കെ.പി. ഉണ്ണികൃഷ്ണന്റെ ജീവിതം. കേരളം സംഭാവന ചെയ്തിട്ടുള്ള ദേശീയ നേതാക്കളില്‍ എന്നും ഉയരങ്ങളിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. അനുഭവങ്ങളും തിക്താനുഭവങ്ങളുംകൊണ്ട് ഇടിമുഴക്കംതീര്‍ത്ത
സംഭവബഹുലമായ രാഷ്ട്രീയമുഹൂര്‍ത്തങ്ങള്‍ പങ്കുവെക്കുന്നതാണ് ഈ പുസ്തകം. ഇന്ത്യന്രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള നേതാവ് കെ.പി. ഉണ്ണികൃഷ്ണന്റെ ഈ ജീവചരിത്രം, സംഭവബഹുലമായ ഒരു കാലഘട്ടത്തിന്റെകൂടി ചരിത്രം അനാവരണം ചെയ്യുന്നു. ‘ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ സഞ്ചാരി’. എം.പി സൂര്യദാസ്. മാതൃഭൂമി ബുക്സ്. വില 382 രൂപ.