തിരുവനന്തപുരം നിവാസികൾക്ക് വിസ്മയ കാഴ്ചയൊരുക്കി ഭാരതീയ വ്യോമസേന. ഭാരതീയ വ്യോമസേന സംസ്ഥാന സർക്കാരിന്റെ ഏകോപനത്തോടെ ഇന്ന് രാവിലെ തിരുവനന്തപുരം ശംഖുമുഖം കടൽത്തീരത്ത് ഭാരതീയ വ്യോമസേനയുടെ സൂര്യ കിരൺ എയ്റോബാറ്റിക് ടീം (SKAT) അവതരിപ്പിച്ച വ്യോമഭ്യാസ പ്രകടനങ്ങൾ നഗരവാസികൾക്ക് വിസ്മയകാഴ്ച്ചയായി. ഈ വ്യോമാഭ്യാസ പ്രകടനത്തിൽ ഹോക്ക് വിഭാഗത്തിൽപ്പെട്ട 9 വിമാനങ്ങൾ വിവിധ ഫോർമേഷനുകളിൽ അഭ്യാസപ്രകടനങ്ങൾ നടത്തി.വ്യോമാഭ്യാസ പ്രകടനത്തിൽ പങ്കെടുത്ത സൂര്യകിരൺ ടീമിനെ സംസ്ഥാന വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി ഉപഹാരം നൽകി ആദരിച്ചു. വ്യോമസേന, കരസേന, തീരസംരക്ഷണസേന എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ, സംസ്ഥാന ഉദ്യോഗസ്ഥർ തിരുവനന്തപുരം മേയർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.വ്യോമാഭ്യാസത്തിൽ കൃത്യതയുള്ള ക്ലോസ് ഫോർമേഷന്റെ ഉജ്ജ്വലവും ഗംഭീരവുമായ പ്രദർശനം, പ്രൊഫഷണലിസം, പരസ്പരം കഴിവുകളിലെ ആത്മവിശ്വാസം എന്നിവ തെളിയിക്കുന്ന പ്രകടനമായിരുന്നു . ഇന്ത്യൻ വ്യോമസേനയുടെ അംബാസഡർമാർ എന്നറിയപ്പെടുന്ന സൂര്യ കിരൺ, ലോകത്തിലെ ഒമ്പത് എയർക്രാഫ്റ്റ് ഫോർമേഷൻ എയറോബാറ്റിക് ടീമുകളിൽ ഒന്നാണ് എന്ന പ്രത്യേകതയുമുണ്ട്. “സദൈവ് സർവോത്തം” (എല്ലായ്പ്പോഴും മികച്ചത്) എന്ന മുദ്രാവാക്യമുള്ള ടീമിന്റെ എയ്റോബാറ്റിക് ഡിസ്പ്ലേ, യുവാക്കളെ സേവനത്തിൽ ചേരാൻ പ്രചോദിപ്പിക്കുന്ന ഒന്നായിരുന്നു.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan