വെയറബിള്‍സ് കയറ്റുമതിയില്‍ വമ്പന്‍ വാര്‍ഷിക വളര്‍ച്ചയുമായി ഇന്ത്യ. 2023 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ വെയറബിള്‍സ് കയറ്റുമതി 80.9 ശതമാനമായാണ് ഉയര്‍ന്നത്. ഇതോടെ, 2.51 വെയറബിള്‍ യൂണിറ്റുകളാണ് ഇന്ത്യ കയറ്റുമതി ചെയ്തിരിക്കുന്നത്. ഇത്തവണ പ്രധാനമായും സ്മാര്‍ട്ട് വാച്ചുകള്‍ക്കാണ് ആവശ്യക്കാര്‍ വര്‍ദ്ധിച്ചിട്ടുള്ളത്. വെയറബിള്‍സ് കയറ്റുമതിയില്‍ ആഭ്യന്തര നിര്‍മ്മാതാക്കളായ ബോട്ട് ആണ് ഉയര്‍ന്ന വിപണി വിഹിതവുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 25.6 ശതമാനം വിപണി വിഹിതമാണ് ബോട്ടിന് ഉള്ളത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 102.4 ശതമാനം വളര്‍ച്ച നേടാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. തൊട്ടുപിന്നിനായി രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് ഫയര്‍- ബോള്‍ട്ട് ആണ്. 12.4 ശതമാനം വിപണി വിഹിതമാണ് ഫയര്‍ ബോള്‍ട്ടിന് ഉള്ളത്. 11.9 ശതമാനം വിപണി വിഹിതവുമായി നോയ്‌സ് ആണ് മൂന്നാം സ്ഥാനത്ത് എത്തിയത്. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 97.3 ശതമാനം വളര്‍ച്ച നേടാന്‍ നോയിസിന് സാധിച്ചിട്ടുണ്ട്. നാലാം സ്ഥാനം നേടിയത് ബോള്‍ട്ട് ഓഡിയോ ആണ്. അതേസമയം, കയറ്റുമതി ചെയ്ത ആദ്യ അഞ്ച് വെയറബിള്‍ ബ്രാന്‍ഡ് കമ്പനികളില്‍ നാലും ഇന്ത്യന്‍ കമ്പനികളാണ്.