2012-13, 2018-19, 2019-20 എന്നീ മൂന്ന് മൂല്യനിർണ്ണയ വർഷങ്ങളിലായി 84 കോടി രൂപയാണ് എൽഐസി പിഴയായി നൽകേണ്ടത്.ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് എൽഐസി അറിയിച്ചു.1961ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 271 (1)(സി), 270 എ എന്നിവ ലംഘിച്ചതിനാണ് ഇൻഷുറൻസ് കമ്പനിക്ക് പിഴ ചുമത്തിയിരിക്കുന്നത്.2023 സെപ്റ്റംബർ 29 നാണ് നികുതി വകുപ്പ് നോട്ടീസ് നൽകിയത്. സർക്കാർ നൽകുന്ന മൂലധനത്തിൽ നിന്നുള്ള വരുമാനം, ക്ലെയിം ചെയ്ത നികുതി കിഴിവ് എന്നിവയുമായി ബന്ധപ്പെട്ടാണ് പിഴ ചുമത്തിയിരിക്കുന്നത്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan