nurse

നഴ്സിംഗ് കൗൺസിലിൽ ഡെപ്യൂട്ടി രജിസ്ട്രാര്‍ നിയമനവും വിവാദത്തിൽ.15 വര്‍ഷം അധ്യാപന പരിചയവും മതിയായ യോഗ്യതയുമുള്ള ആളെ തള്ളി വെറും രണ്ട് വര്‍ഷവും പത്ത് മാസവും മാത്രം സേവന കാലാവധിയുള്ള ആളെ നേഴ്സിംഗ് കൗൺസിൽ ഡെപ്യൂട്ടി രജിസ്ട്രാര്‍ തസ്തികയിൽ നിയമിച്ച ആരോഗ്യവകുപ്പിന്‍റെ നടപടിയാണ് വിവാദത്തിലായത്. ഇതിന് മറുപടിയായി മന്ത്രി വീണ ജോർജ്ജ് പറഞ്ഞത്, നഴ്സിംഗ് കൗൺസിൽ ശുപാര്‍ശ ചെയ്ത രണ്ട് പേരിൽ നിന്ന് യോഗ്യത അനുസരിച്ചാണ് ഒരാളെയാണ് തെരഞ്ഞെടുത്തത് എന്നായിരുന്നു.എന്നാൽ ഒറ്റപ്പേര് മാത്രമാണ് ശുപാര്‍ശയിലുണ്ടായിരുന്നതെന്നാണ് നഴ്സിംഗ് കൗൺസിൽ യോഗത്തിന്‍റെ മിനിറ്റ്സ് വ്യക്തമാക്കുന്നത്.

ഡെപ്യൂട്ടി രജിസ്ട്രാര്‍ തസ്തികയിലേക്ക് നഴ്സിംഗ് സ്കൂളിലെ പ്രിൻസിപ്പൽ അല്ലെങ്കിൽ 8 വർഷത്തിൽ കുറയാത്ത അധ്യാപന പരിചയം വേണമെന്നാണ് വ്യവസ്ഥ. ഇത് നിലനിൽക്കെ അപേക്ഷ ക്ഷണിക്കുമ്പോൾ പ്രൊബേഷൻ പോലും പൂര്‍ത്തിയാകാത്ത മലപ്പുറം നേഴ്സിംഗ് കോളേജിലെ ആശ പി നായർ ഡെപ്യൂട്ടി രജിസ്ട്രാര്‍ ആയതിന് പിന്നിൽ രാഷ്ട്രീയ താൽപര്യമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അനധികൃത നിയമനം നേടിയെന്ന് ആക്ഷേപം നേരിടുന്ന മലപ്പുറം നേഴ്സിംഗ് കോളേജിലെ ആശ പി നായരുടെ പേര് ശുപാര്‍ശയിൽ ഉൾപ്പെടുത്താൻ ആരോഗ്യ മന്ത്രിയുടെ ഓഫീസിലെ എൻജിഒ യൂണിയൻ നേതാവ് കൂടിയായ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി തുടക്കം മുതൽ നേരിട്ട് ഇടപെട്ടെന്നാണ് വിവരം.
ഈ നിയമനത്തിനെതിരേ ആലപ്പുഴ നഴ്സിംഗ് കോളേജിലെ ബിനു സദാനന്ദൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മതിയായ യോഗ്യത ഉണ്ടായിട്ടും ഡെപ്യൂട്ടി രജിസ്ട്രാര്‍ തസ്തികയിൽ തന്റെ നിയമനം തടഞ്ഞുവെന്നും പകരം നടന്ന അനധികൃത നിയമനം റദ്ദാക്കണമെന്നുമാണ് അവർ കോടതിയോട് ആവശ്യപ്പെട്ടത് .

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *