വായയുടെ ശുചിത്വം നിലനിര്‍ത്തുന്നതിന് പല്ലുകള്‍ ബ്രഷ് ചെയ്യേണ്ടത് പ്രധാനമാണ്. ദിവസവും രണ്ട് നേരം പല്ലു തേക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തെ മെച്ചപ്പെടുത്തുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ അമിതമായതോ അനുചിതമായതോ പല്ലുകള്‍ ബ്രഷ് ചെയ്യുന്നത് പല്ലുകളുടെ ഇനാമല്‍ നഷ്ടമാകാന്‍ കാരണമാകും. ഇത് പല്ലിന്റെ സംവേദനക്ഷമത കുറയ്ക്കുകയും പല്ലിന്റെ ഘടനയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. പല്ലുകളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്ന കവചമാണ് ഇനാമല്‍. ഇത് നഷ്ടമായാല്‍ വീണ്ടും വളരില്ല. കൂടാതെ മോണയില്‍ നിന്ന് പല്ലുകള്‍ വിട്ടുപോകാനും അമിതമായി പല്ലുതേക്കുന്നത് കാരണമാകും. ഹാര്‍ഡ് ടൂത്ത് ബ്രഷ് പതിവായി ഉപയോഗിക്കുന്നതും പല്ലുകളുടെ ഇനാമല്‍ വലിയ രീതിയില്‍ നഷ്ടമാകാന്‍ കാരണമാകും. അതിനാല്‍ മീഡിയം അല്ലെങ്കില്‍ സോഫ്റ്റ് ടൂത്ത് ബ്രഷുകള്‍ ഉപയോഗിക്കുന്നത് പല്ലുകള്‍ ആരോഗ്യം സംരക്ഷിക്കും. പല്ലുകള്‍ ബ്രഷ് ചെയ്യുന്നതിന് ബാസ് ടെക്‌നിക് പിന്തുടരാമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 45 ഡിഗ്രി കോണില്‍ ടൂത്ത് ബ്രഷ് പിടിച്ച് പല്ലുകള്‍ വൃത്താകൃതിയില്‍ 15 മുതല്‍ 20 മിനിറ്റ് സൗമ്യമായി ബ്രഷ് ചെയ്യുന്നു രീതിയാണ് ബാസ് ടെക്‌നിക്. സിട്രസ് പഴങ്ങള്‍, സോഡ തുടങ്ങിയ അസിഡിക് ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നതും പല്ലുകളുടെ ഇനാമല്‍ നഷ്ടപ്പെടുത്തും. ഇത് തടയുന്നതിന് അസിഡിക് ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂറിന് ശേഷം മാത്രം ബ്രഷ് ചെയ്യുന്നതാണ് നല്ലതെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.