ഫസ്റ്റ് ടാപ്പ് എന്ന പേരില്‍ സ്റ്റിക്കര്‍ അടിസ്ഥാനമാക്കിയുള്ള ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കി ഐഡിഎഫ്സി ബാങ്ക്. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ഈ ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കിയത്. സ്റ്റിക്കര്‍ അടിസ്ഥാനമാക്കിയുള്ള ഡെബിറ്റ് കാര്‍ഡ് ഒരു സാധാരണ ഡെബിറ്റ് കാര്‍ഡിന്റെ മൂന്നിലൊന്ന് വലുപ്പമുള്ളതാണ്. അതിനാല്‍ ഉപഭോക്തൃ സൗകര്യം ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നു. ഉപഭോക്താക്കള്‍ക്ക് സെല്‍ ഫോണുകള്‍, ഐഡന്റിറ്റി കാര്‍ഡുകള്‍, വാലറ്റുകള്‍, ടാബുകള്‍, എയര്‍പോഡ് കേസുകള്‍ തുടങ്ങി ഇഷ്ടമുള്ള ഏത് പ്രതലത്തിലും സ്റ്റിക്കര്‍ അടിസ്ഥാനമാക്കിയുള്ള ഡെബിറ്റ് കാര്‍ഡ് ഒട്ടിക്കാന്‍ കഴിയും. ഒബ്ജക്റ്റ് ടാപ്പ് ചെയ്ത് പണമടയ്ക്കാന്‍ ഉപയോഗിക്കാം. യാത്ര ചെയ്യുന്നവര്‍ക്ക് ഏറ്റവും ഉപകാരപ്രദമാകുന്ന ഒന്നായിരിക്കും സ്റ്റിക്കര്‍ ഡെബിറ്റ് കാര്‍ഡ്. ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് സ്റ്റിക്കര്‍ ഡെബിറ്റ് കാര്‍ഡിന് 5,000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ പേയ്മെന്റുകള്‍ നടത്താം.