ഭാരത് എന്‍സിഎപിയില്‍ അഞ്ച് സ്റ്റാര്‍ സുരക്ഷ നേടി ഹ്യുണ്ടേയ് എസ്യുവി ട്യൂസോണ്‍. ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ നേടിയ വെര്‍നയ്ക്ക് പിന്നാലെ അഞ്ച് സ്റ്റാര്‍ നേടുന്ന ഹ്യുണ്ടേയ് വാഹനമായി മാറി ട്യൂസോണ്‍. ഹ്യുണ്ടേയ് ട്യൂസോണാണ് ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ നേടിയിരിക്കുന്നത്. വെര്‍ന ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റിലാണ് 5സ്റ്റാര്‍ നേടിയതെങ്കില്‍ ട്യൂസോണ്‍ ഇന്ത്യയുടെ സ്വന്തം ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റിലാണ് സുരക്ഷ തെളിയിച്ചിരിക്കുന്നത്. ട്യൂസോണ്‍ 2.0ലീറ്റര്‍ പെട്രോള്‍ എടി സിഗ്നേച്ചര്‍, 2 റോ 5 സീറ്റര്‍ എസ് യു വി മോഡലാണ് ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയത്. 1828 കീലോഗ്രാം ഭാരമുള്ള വാഹനമാണിത്. മുതിര്‍ന്നവരുടെ സുരക്ഷയിലും കുട്ടികളുടെ സുരക്ഷയിലും 5 സ്റ്റാര്‍ നേടാന്‍ ട്യൂസോണിന് സാധിച്ചു. മുന്നിലേയും വശങ്ങളിലേയും ആഘാതങ്ങളും കര്ട്ടന് എയര്‍ബാഗുകളും 3 പോയിന്റ് സീറ്റ്ബെല്‍റ്റുകളും നല്കുന്ന സുരക്ഷയുമെല്ലാം പരിശോധിച്ച് സുരക്ഷ ഉറപ്പിച്ച ശേഷമാണ് 5 സ്റ്റാര്‍ ട്യൂസോണിന് ലഭിച്ചത്. ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ സഹിതമാണ് ട്യൂസോണ്‍ എത്തുന്നത്.