മിഡ് സൈസ് എസ്യുവി ക്രേറ്റയ്ക്ക് ഹൈബ്രിഡ് എന്‍ജിനുമായി ഹ്യുണ്ടേയ് എത്തുന്നു. നിലവിലെ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ കൂടാതെ പെട്രോള്‍ ഹൈബ്രിഡ് എന്‍ജിനുള്ള ക്രേറ്റ 2027 ല്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ 1.5 ലീറ്റര്‍, 115 ബിഎച്ച്പി പെട്രോള്‍ എന്‍ജിനില്‍ ഹൈബ്രിഡ് സാങ്കേതിക വിദ്യ കൂടി ചേര്‍ത്തായിരിക്കും വില്‍ക്കുക. വിറ്റാര ഹൈബ്രിഡ്, ടൊയോട്ട ഹൈക്രോസ്, ഉടന്‍ വിപണിയിലെത്തുന്ന റെനോ ഡസ്റ്റര്‍ ഹൈബ്രിഡ് എന്നീ വാഹനങ്ങളുമായിട്ടായിരിക്കും മത്സരിക്കുക. ഹ്യുണ്ടേയ് ക്രേറ്റയുടെ അടുത്ത ഫെയ്സ്ലിഫ്റ്റിന്റെ കൂടെ ഹൈബ്രിഡ് മോഡലും എത്തുമെന്നാണ് പ്രതീക്ഷ. നിലവിലെ ഹൈബ്രിഡ് എസ്യുവികളോട് മത്സരിക്കാന്‍ എത്തുമ്പോള്‍ ഉയര്‍ന്ന ഇന്ധനക്ഷമതയും ഹൈബ്രിഡ് ക്രേറ്റയില്‍ നിന്ന് പ്രതീക്ഷിക്കാം.