ആഗോള വിപണികള്‍ക്കായി 2024 ഐ20 എന്‍ ലൈന്‍ ഫെയ്സ്ലിഫ്റ്റ് ഹ്യുണ്ടായ് വെളിപ്പെടുത്തി. ഐ20 എന്‍ ലൈനിന്റെ ഈ പതിപ്പ് ചില ഡിസൈന്‍ മാറ്റങ്ങളും കൂടാതെ ചില അപ്ഡേറ്റ് ചെയ്ത സവിശേഷതകളുമായാണ് വരുന്നത്. 2024 ഹ്യുണ്ടായ് ഐ20 എന്‍ ലൈന്‍ ഫെയ്സ്ലിഫ്റ്റിന്റെ മിഡ്-ലൈഫ് അപ്ഡേറ്റാണിത്. കഴിഞ്ഞ സെപ്തംബറില്‍ ഹ്യൂണ്ടായ് ഐ20 എന്‍ ലൈനിന്റെ പുതുക്കിയ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. കളര്‍ ഓപ്ഷനുകളുടെ കാര്യത്തില്‍, കാറിന് ആകര്‍ഷകമായ ഒമ്പത് നിറങ്ങളില്‍ ലഭിക്കും. ലുമെന്‍ ഗ്രേ പേള്‍, മെറ്റാ ബ്ലൂ പേള്‍, വൈബ്രന്റ് ബ്ലൂ പേള്‍, ലൂസിഡ് ലൈം മെറ്റാലിക് തുടങ്ങിയ നിറങ്ങളിലാണ് കാര്‍ എത്തുന്നത്. ക്യാബിനിനുള്ളില്‍, വിവിധ ഭാഗങ്ങളില്‍ ചുവപ്പും കറപ്പും കലര്‍ന്ന ട്രീറ്റ്‌മെന്റ് ഉണ്ട്. എന്‍ ലൈന്‍ സ്‌പെസിഫിക് ആയ ത്രീ-സ്പോക്ക് സ്പോര്‍ട്ടി സ്റ്റിയറിംഗ് വീലും ലഭിക്കും. എന്‍ ലൈന്‍ ഗിയര്‍ സെലക്ടര്‍ ലിവര്‍, സ്‌പോര്‍ട്‌സ് പെഡലുകള്‍ എന്നിവയുമുണ്ട്. 2024 ഹ്യുണ്ടായ് ഐ20 എന്‍ ലൈന്‍ ഫെയ്സ്ലിഫ്റ്റിന്റെ സവിശേഷതകളും രൂപകല്‍പ്പനയും മാറ്റിയെങ്കിലും പവര്‍ട്രെയിന്‍ മാറ്റമില്ലാതെ തുടരുന്നു. 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായോ 7-സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായോ ജോടിയാക്കിയ 1.0-ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ഇത് തുടരുന്നു. എഞ്ചിന്‍ പരമാവധി 118 ബിഎച്പി കരുത്തും 172 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും.