ചെറു എസ്‌യുവി എക്സ്റ്ററിന്റെ ആദ്യ ചിത്രം പുറത്തുവിട്ട് ഹ്യുണ്ടേയ്. വാഹനത്തിന്റെ മുന്‍ഭാഗത്തിന്റെ ഭാഗിക ചിത്രമാണ് പുറത്തുവിട്ടത്. നേരത്തെ വാഹനത്തിന്റെ രേഖാചിത്രം ഹ്യുണ്ടേയ് പ്രദര്‍ശിപ്പിച്ചിരുന്നു. ജൂലൈയില്‍ നിര്‍മാണം ആരംഭിക്കുന്ന മൈക്രോ എസ്യുവി ഓഗസ്റ്റില്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. ഇന്ത്യയില്‍ നിര്‍മിച്ച് രാജ്യാന്തര വിപണികളിലേക്ക് വാഹനം കയറ്റുമതി ചെയ്യാനാണ് ഹ്യുണ്ടേയ് പദ്ധതി. ഹ്യുണ്ടേയ് ഗ്രാന്‍ഡ് ഐ10 നിയോസിന്റെ അതേ പ്ലാറ്റ്‌ഫോം തന്നെയായിരിക്കും എക്സ്റ്ററിനും. ഹ്യുണ്ടേയ് വെന്യു, വെന്യു എന്‍ലൈന്‍, ക്രേറ്റ, അല്‍കസാര്‍, കോന ഇലക്ട്രിക്, ട്യൂസോണ്‍, അയോണിക് 5 എന്നീ എസ്‌യുവികളുടെ നിരയിലേക്ക് എട്ടാമത്തെ മോഡലായാണ് മൈക്രോ എസ്‌യുവി എക്സ്റ്റര്‍ എത്തുന്നത്. ഹ്യുണ്ടേയ് വാഹനങ്ങളില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള മുന്‍ഭാഗമാണ് എക്സ്റ്ററിന്. എക്സ്റ്ററിന്റെ കൂടുതല്‍ വിവരങ്ങള്‍ ഹ്യുണ്ടേയ് പുറത്തുവിട്ടിട്ടില്ലെങ്കിലും 3.8 മീറ്റര്‍ നീളമുണ്ടാകും. പ്രതീക്ഷിക്കുന്ന വീതി 1,595 എംഎം ഉയരം 1,575 എംഎം. ഗാന്‍ഡ് ഐ 10 നിയോസ്, ഓറ തുടങ്ങിയ വാഹനങ്ങളിലെ 1.2 ലീറ്റര്‍, നാലു സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് എന്‍ജിനാവും മൈക്രോ എസ്യുവിയിലും. കൂടാതെ 1 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുമുണ്ടാകും.