രാജ്യത്തെ ജനപ്രിയ വാഹന ബ്രാന്‍ഡായ മാരുതി സുസുക്കി തങ്ങളുടെ കാറുകള്‍ക്ക് 2024 ഏപ്രിലില്‍ ലഭ്യമായ കിഴിവുകള്‍ പ്രഖ്യാപിച്ചു. ഈ മാസം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ലിസ്റ്റില്‍ ഉള്‍പ്പെട്ട ഫ്രോങ്ക്‌സ് എസ്യുവിക്ക് വന്‍ വിലക്കിഴിവുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ മാസം ഫ്രോങ്ക്‌സ് വാങ്ങുമ്പോള്‍ നിങ്ങള്‍ക്ക് 68,000 രൂപയുടെ ആനുകൂല്യം ലഭിക്കും. ഏപ്രില്‍ 30 വരെ മാത്രമേ ഉപഭോക്താക്കള്‍ക്ക് ഈ ഓഫറിന്റെ പ്രയോജനം ലഭിക്കൂ. മാരുതി ഫ്രോങ്ക്‌സില്‍ ലഭ്യമായ കിഴിവുകളെക്കുറിച്ച് പറയുകയാണെങ്കില്‍, അതിന്റെ ടര്‍ബോ-പെട്രോള്‍ വേരിയന്റിന് 68,000 രൂപ വരെ ആനുകൂല്യം ലഭിക്കുന്നു. ഇതില്‍ 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 30,000 രൂപയുടെ വെലോസിറ്റി എഡിഷന്‍ ആക്സസറീസ് കിറ്റ്, 10,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, 13,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ ഉള്‍പ്പെടുന്നു. സാധാരണ പെട്രോള്‍ വേരിയന്റിന് 20,000 രൂപയും സിഎന്‍ജി വേരിയന്റിന് 10,000 രൂപയും കമ്പനി കിഴിവ് നല്‍കുന്നു. 7,51,500 രൂപയാണ് ഫ്രോക്സിന്റെ പ്രാരംഭ എക്സ് ഷോറൂം വില.