കൃഷിക്കാരനാണെങ്കിലും തൊഴിലാളിയാണങ്കിലും സാങ്കേതികവിദഗ്ദ്ധനാണെങ്കിലും ലളിതമായി സ്വീകരിക്കാവുന്ന മാര്‍ഗ്ഗമാണ് സമ്പാദ്യത്തിന്റെ ചെറിയൊരംശം മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുക എന്നത്. ‘മ്യൂച്വല്‍ ഫണ്ട്: ആയിരങ്ങളെ കോടികളാക്കുന്ന അത്ഭുതവിദ്യ’ എന്ന ഈ പുസ്തകം ലഘുസമ്പാദ്യം ഉപയോഗിച്ച് ജീവിതലക്ഷ്യങ്ങള്‍ കൈവരിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു വഴി കാട്ടിയാണ്. മ്യൂച്വല്‍ ഫണ്ടില്‍ എങ്ങനെ നിക്ഷേപിക്കാം, പരമാവധി നേട്ടമുണ്ടാക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങി ഈ നിക്ഷേപ മാര്‍ഗത്തിന്റെ വിവിധ മേഖലകളെ സ്പര്‍ശിക്കുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം. കെ കെ ജയകുമാര്‍. ഡിസി ബുക്സ്. വില 189 രൂപ.