ജാപ്പനീസ് വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ അതിന്റെ ഏറ്റവും പുതിയ മോഡല്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. എച്ച്-സ്മാര്‍ട്ട് സാങ്കേതികവിദ്യയുടെ ഭാഗമായി പുതിയ ആന്റി-തെഫ്റ്റ് സിസ്റ്റം ഉള്‍പ്പെടെ നിരവധി പുതിയ സവിശേഷതകള്‍ വാഗ്ദാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനകം തന്നെ അതിന്റെ പ്രീമിയം ഓഫറുകളില്‍ ഹോണ്ട ഇഗ്‌നിഷന്‍ സെക്യൂരിറ്റി സിസ്റ്റം വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ ബ്രാന്‍ഡിന്റെ കമ്മ്യൂട്ടര്‍ ശ്രേണിക്ക് വേണ്ടി രൂപകല്‍പ്പന ചെയ്ത ചെലവ് കുറഞ്ഞ ഫീച്ചറാണ് എച്ച് – സ്മാര്‍ട്ട്. ആക്ടീവയ്ക്ക് ആദ്യം ഫീച്ചര്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. പിന്നാലെ ഈ വര്‍ഷം തന്നെ മുഴുവന്‍ ഈ സാങ്കേതികവിദ്യ മറ്റ് ഹോണ്ട ഇരുചക്രവാഹനങ്ങളിലേക്കും എത്തുമെന്ന് പ്രതീക്ഷിക്കാം. നിലവിലെ തലമുറ ആക്ടിവ 6ജിയുടെ വില 73,360 രൂപ മുതല്‍ 75,860 വരെയാണ്. പുതിയ മോഡലിന്റെ വില ഏകദേശം 75,000 രൂപയ്ക്കും 80,000 രൂപയ്ക്കും ഇടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹോണ്ട ആക്ടിവ എച്ച്-സ്മാര്‍ട്ട് ഡിഎല്‍എക്സ് വേരിയന്റിനേക്കാള്‍ ഒരു കിലോഗ്രാം കുറവായിരിക്കും. അപ്ഡേറ്റിന്റെ ഭാഗമായികൂടുതല്‍ പവര്‍ വാഗ്ദാനം ചെയ്യുന്നതിനായി ഹോണ്ട പവര്‍ട്രെയിനിലും മാറ്റങ്ങള്‍ വരുത്തും. അതേ 110 സിസി സിംഗിള്‍-സിലിണ്ടര്‍, എയര്‍-കൂള്‍ഡ് യൂണിറ്റ് ഇപ്പോള്‍ 7.68 ബിഎച്പിയില്‍ നിന്ന് 7.80 ബിഎച്പി കൂടുതല്‍ പവര്‍ ഉത്പാദിപ്പിക്കാന്‍ സാധ്യതയുണ്ട്.