1.43 ലക്ഷം യൂണിറ്റുകള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്ത് ഹോണ്ട നവി സ്‌കൂട്ടര്‍. ഇത് ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന മൊത്തം സ്‌കൂട്ടറുകളുടെ 25 ശതമാനമാണ്. ആകെ 1,43,583 യൂണിറ്റ് ഹോണ്ട നവികള്‍ കയറ്റുമതി ചെയ്തിട്ടുണ്ട്. രാജ്യത്ത് നിന്ന് ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യപ്പെടുന്ന മികച്ച 10 സ്‌കൂട്ടറുകളില്‍ മൂന്നെണ്ണം ഹോണ്ടയുടേ സ്‌കൂട്ടറുകളാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കയറ്റുമതിയേക്കാള്‍ 11 ശതമാനം കൂടുതലാണിത്. ആ സമയത്ത് രാജ്യത്ത് നിന്ന് 5,12,347 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. രാജ്യത്ത് നിന്ന് ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യപ്പെടുന്ന സ്‌കൂട്ടര്‍ ഹോണ്ട നവി ആണ്. കയറ്റുമതി 1,15,886 യൂണിറ്റില്‍ നിന്ന് 24 ശതമാനം വര്‍ദ്ധിച്ച് 1,43,583 യൂണിറ്റായി. ഹോണ്ട ഡിയോയുടെ കയറ്റുമതി 91 ശതമാനം വര്‍ദ്ധിച്ചു. 66,690 യൂണിറ്റില്‍ നിന്ന് 1,27,366 യൂണിറ്റായി വര്‍ദ്ധിച്ചു. ഇതിനുപുറമെ. യമഹ റേ മൂന്നാം സ്ഥാനത്താണ്, അവരുടെ കയറ്റുമതി 40,605 യൂണിറ്റില്‍ നിന്ന് 68,231 യൂണിറ്റായി വര്‍ദ്ധിച്ചു.