ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ഒബിഡി2 കംപ്ലയിന്റ് 2023 ഹോര്‍നെറ്റ് 2.0 പുറത്തിറക്കി. 2023 ഹോണ്ട ഹോര്‍നെറ്റ് 1.39 ലക്ഷം രൂപ ഡല്‍ഹി എക്സ്-ഷോറൂം വിലയില്‍ ലഭ്യമാണ്. പുതുക്കിയ ബൈക്ക് പുതിയ ഫീച്ചറുകള്‍ക്കൊപ്പം ചില ഡിസൈന്‍ മാറ്റങ്ങളോടെയും ഒരു ബിഎസ്4 ഫേസ് 2 & ഒബിഡി2 കംപ്ലയിന്റ് എഞ്ചിനുമായും വരുന്നു. മോട്ടോര്‍സൈക്കിളിന് 10 വര്‍ഷത്തെ പ്രത്യേക വാറന്റി പാക്കേജും (3വര്‍ഷ സ്റ്റാന്‍ഡേര്‍ഡ് + 7-വര്‍ഷ ഓപ്ഷണല്‍) ഹോണ്ട വാഗ്ദാനം ചെയ്യുന്നു. 184.4സിസി, 4-സ്ട്രോക്ക്, സിംഗിള്‍-സിലിണ്ടര്‍ ബിഎസ്4 ഫേസ് 2 & ഒബിഡി2 കംപ്ലയിന്റ് പിജിഎം-എഫ്1 എഞ്ചിനാണ് 2023 ഹോണ്ട ഹോര്‍നെറ്റ് 2.0 ന് കരുത്ത് പകരുന്നത്. ഈ എഞ്ചിന് 17.03 ബിഎച്പി കരുത്തും 15.9 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ സാധിക്കും. ഒബിഡി2 ഹോര്‍നെറ്റ് 2.0 ഒന്നിലധികം സെന്‍സറുകളും മോണിറ്റര്‍ ഘടകങ്ങളും ഉപയോഗിക്കുന്നു. അത് എമിഷന്‍ പ്രകടനത്തില്‍ എന്തെങ്കിലും തകരാര്‍ കണ്ടെത്തിയാല്‍, അത് വാഹനത്തിന്റെ ഇന്‍സ്ട്രുമെന്റ് പാനലില്‍ ഒരു മുന്നറിയിപ്പ് ലൈറ്റ് പ്രകാശിപ്പിക്കുന്നു. പേള്‍ ഇഗ്നിയസ് ബ്ലാക്ക്, മാറ്റ് സാംഗ്രിയ റെഡ് മെറ്റാലിക്, മാറ്റ് മാര്‍വല്‍ ബ്ലൂ മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്ക് എന്നിങ്ങനെ നാല് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്.