ഹോണ്ട ഡിയോയുടെ എച്ച്-സ്മാര്‍ട്ട് വകഭേദം ഹോണ്ട ഇന്ത്യയില്‍ അവതരിപ്പിച്ചു. നിരവധി പുതുമകളോടെയാണ് ഹോണ്ട ഡിയോ എച്ച്-സ്മാര്‍ട്ട് സ്‌കൂട്ടര്‍ വിപണിയിലെത്തുന്നത്. എച്ച്-സ്മാര്‍ട്ട് ടെക്കിന് പുറമേ, സ്‌കൂട്ടറിന് അലോയ് വീലുകളും ലഭിക്കുന്നു. അത് മോഡലിനെ പ്രീമിയം ഓഫറായി മാറുന്നു. എച്ച്-സ്മാര്‍ട്ട് വേരിയന്റ് ഹോണ്ട സ്‌കൂട്ടറുകളില്‍ പുതിയതല്ല. ആക്ടിവ 110 ലും 125 വേരിയന്റുകളിലും കമ്പനി നേരത്തെ ഈ സാങ്കേതികവിദ്യ വാഗ്ദാനം ചെയ്തിരുന്നു. എച്ച്-സ്മാര്‍ട്ട് സാങ്കേതികവിദ്യ സ്‌കൂട്ടറില്‍ കൂടുതല്‍ സൗകര്യവും സുരക്ഷയും വാഗ്ദാനം ചെയ്യുന്നു. ആക്ടിവ 6ജി വേരിയന്റിലൂടെ വിപണിയിലെത്തിയ എച്ച്-സ്മാര്‍ട്ട് സാങ്കേതികവിദ്യ പിന്നീട് ആക്ടിവ 125 മോഡലിലും ഹോണ്ട അവതരിപ്പിച്ചു. ഇതും ഹിറ്റായതോടെയാണ് ഡിയോയിലും സാങ്കേതികവിദ്യ അവതരിപ്പിച്ചിരിക്കുന്നത്. 7.6 എച്ച്പി പവറും 8.9 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 110 സിസി എഞ്ചിനില്‍ നിന്ന് ഹോണ്ട ഡിയോ എച്ച്-സ്മാര്‍ട്ട് അതിന്റെ കരുത്ത് ഉല്‍പ്പാദിപ്പിക്കുന്നത് തുടരുന്നു. നിലവില്‍, ഹോണ്ട ഡിയോയുടെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 68,625 രൂപയും ഡിഎല്‍എക്‌സ് വേരിയന്റിന് 72,626 രൂപയുമാണ് വില. എച്ച്-സ്മാര്‍ട്ട് വേരിയന്റിന് ഡിഎല്‍എക്‌സ് വേരിയന്റിനേക്കാള്‍ അധിക വില നല്‍കേണ്ടി വരും.