വരാനിരിക്കുന്ന ഉത്സവ സീസണില്‍ വില്‍പ്പന വര്‍ധിപ്പിക്കാന്‍ പുതിയ രണ്ട് പ്രത്യേക പതിപ്പുകളുമായി വിപണിയില്‍ എത്തിയിരിക്കുകയാണ് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ഇന്ത്യ. ഹൈനസ് സിബി350 ലെഗസി, സിബി350ആര്‍എസ് ന്യൂ ഹ്യൂ എന്നിവയാണ് ഹോണ്ട പുറത്തിറക്കിയ ട്വിന്‍ മോഡലുകള്‍. യഥാക്രമം 2,16,356 രൂപയ്ക്കും (എക്സ്-ഷോറൂം, ന്യൂഡല്‍ഹി) 2,19,357 രൂപയ്ക്കുമാണ് (എക്സ്-ഷോറൂം, ന്യൂഡല്‍ഹി) കമ്പനി ഈ വേരിയന്റുകള്‍ പുറത്തിറക്കിയത്. ഈ മോട്ടോര്‍സൈക്കിളുകള്‍ ഇപ്പോള്‍ ഹോണ്ട ബിഗ്വിംഗ് ഡീലര്‍ഷിപ്പുകളില്‍ നിന്ന് ബുക്ക് ചെയ്യാന്‍ കഴിയും. രാജ്യത്തുടനീളം ഇവയുടെ കസ്റ്റമര്‍ ഡെലിവറി വൈകാതെ ആരംഭിക്കും. ഹൈനസ് സിബി350 ലെഗസി, സിബി350ആര്‍എസ് ന്യൂ ഹ്യൂ എന്നിവയ്ക്ക് ഒരേ 348.36സിസി, എയര്‍-കൂള്‍ഡ്, 4-സ്‌ട്രോക്ക്, സിംഗിള്‍-സിലിണ്ടര്‍, പിജിഎം-എഫ്‌ഐ എഞ്ചിന്‍ ലഭിക്കുന്നു. ഇത് 21.07പിഎസ് പരമാവധി കരുത്തും 30എന്‍എം പീക്ക് ടോര്‍ക്കും വികസിപ്പിക്കുന്നു. എഞ്ചിന്‍ 5-സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു. പുതിയ പേള്‍ സൈറന്‍ ബ്ലൂ കളര്‍ സ്‌കീമില്‍ ഹൈനസ് സിബിആ350 ലെഗസി പതിപ്പ് ഹോണ്ട വാഗ്ദാനം ചെയ്യുന്നു. രണ്ട് വീലുകളിലും ഫെന്‍ഡറുകളിലും ടാങ്ക് ഗ്രാഫിക്സും സ്‌ട്രൈപ്പുകളുമുള്ള സ്പോര്‍ട്സ് റെഡ്, അത്ലറ്റിക് ബ്ലൂ മെറ്റാലിക് പെയിന്റ് സ്‌കീമുകളാണ് സിബി350ആര്‍എസ് ന്യൂ ഹ്യൂ എഡിഷന്റെ ഏറ്റവും വലിയ സവിശേഷത.