സമ്മര്‍ ബൊണാന്‍സ ഓഫറുമായി ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ്. എലിവേറ്റ്, സിറ്റി, അമേസ് എന്നീ മോഡലുകള്‍ക്ക് ഇളവുകളും ഭാഗ്യശാലികളായ ദമ്പതിമാര്‍ക്ക് പാരിസിലേക്ക് ഒരു യാത്രയോ അല്ലെങ്കില്‍ 75,000 രൂപ വരെ വിലയുള്ള ഉറപ്പുള്ള സമ്മാനങ്ങളോ നേടാനുള്ള അവസരവുമുണ്ട്. ഇളവുകളുടെ ഭാഗമായി എല്ലാ ടെസ്റ്റ് ഡ്രൈവുകളിലും സര്‍പ്രൈസ് സമ്മാനങ്ങളുമുണ്ട്. കൂടാതെ സിറ്റിയുടെ അഞ്ചാം തലമുറ മോഡലിന് 88000 രൂപ വരെ ഇളവുകള്‍ ഹോണ്ട നല്‍കുന്നുണ്ട്. ക്യാഷ് ഡിസ്‌കൗണ്ട്, ആക്‌സസറീസ്, എക്‌സ്‌ചേഞ്ച് ബോണസ്, ലോയലിറ്റി ബോണസ്, കോര്‍പറേറ്റ് ബോണസ്, സ്‌പെഷല്‍ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ അടക്കമാണ് ഈ ഇളവുകള്‍. ഹോണ്ടയുടെ എസ്‌യുവി എലിവേറ്റിന് 55000 രൂപ വരെ ഇളവുകളും ഹോണ്ട സിറ്റി ഹൈബ്രിഡിന് 65000 രൂപ വരെ ഇളവും നല്‍കുന്നുണ്ട്. ഹോണ്ട അമേസിന് ക്യാഷ് ഡിസ്‌കൗണ്ട്, ആക്‌സസറീസ്, എക്‌സ്‌ചേഞ്ച് ബോണസ്, ലോയലിറ്റി ബോണസ്, കോര്‍പറേറ്റ് ബോണസ്, സ്‌പെഷല്‍ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ അടക്കം 76000 രൂപ വരെയാണ് ഡിസ്‌കൗണ്ട്. രാജ്യവ്യാപകമായി എല്ലാ ഹോണ്ട ഡീലര്‍ഷിപ്പുകളിലും ജൂണ്‍ 1 മുതല്‍ 30 വരെ ലഭ്യമാണ്.