തിരുവനന്തപുരം: സംസ്ഥാനത്ത് പ്രായമായവർക്കും അവശരായവർക്കും വേണ്ടി ഹോം വോട്ടിംഗ് തുടങ്ങി. 85 വയസ്സ് പിന്നിട്ട മുതിർന്ന പൗരന്മാർക്കും, 40 ശതമാനത്തിലധികം വൈകല്യമുള്ള ഭിന്നശേഷിക്കാർക്കുമായാണ് ഹോം വോട്ടിംഗ് നടത്തുന്നത്. ഒരു ലക്ഷത്തി നാൽപത്തയ്യായിരത്തിൽ അധികം വോട്ടർമാർ കേരളത്തിൽ ഹോം വോട്ടിംഗ് നടത്തുമെന്നാണ് പ്രതീക്ഷ. നേരത്തെ പേര് നൽകിയവരുടെ വീടുകളിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, സുരക്ഷ ഉദ്യോഗസ്ഥർ, വീഡിയോഗ്രാഫർ, മൈക്രോ ഒബ്സർവർ എന്നിവടരടങ്ങുന്ന സംഘം നേരിട്ടെത്തിയാണ് വോട്ട് രേഖപ്പെടുത്തുന്നത് . വോട്ടർ ഐഡി കാർഡ് പരിശോധിച്ചുറപ്പാക്കി, താത്കാലിക പോളിങ് സ്റ്റേഷൻ സജ്ജീകരിച്ചാണ് വോട്ടെടുപ്പ്. ബാലറ്റുകൾ സീൽഡ് കവറുകളിലേക്ക് മാറ്റി പെട്ടിയിലേക്ക് ഇടും. നാലാം തീയതി വരെയാണ് ഹോം വോട്ടിങ്ങിനുള്ള സൗകര്യം.
സംസ്ഥാനത്ത് പ്രായമായവർക്കും അവശരായവർക്കും വേണ്ടി ഹോം വോട്ടിംഗ് തുടങ്ങി
