2023 നവംബറില്‍ ആണ് ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിന്റെ വില പ്രഖ്യാപിച്ചത്. ബേസ്, പാസ്, സമ്മിറ്റ് എന്നീ മൂന്ന് ട്രിം ലെവലുകളിലായാണ് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചത്. ഈ പ്രാരംഭ വിലകള്‍ 2023 ഡിസംബര്‍ 31 വരെ സാധുത ഉണ്ടായിരുന്നുള്ളൂ. ഇനി ഈ വില ബാധകമല്ല. റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ വില 16,000 രൂപ വരെയാണ് കമ്പനി ഇപ്പോള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. എന്‍ട്രി ലെവല്‍ ഹിമാലയന്‍ 450 കാസ ബ്രൗണ്‍ പെയിന്റ് സ്‌കീമിന് ഇപ്പോള്‍ 16,000 രൂപ വിലയുണ്ട്. 2.69 ലക്ഷം രൂപയില്‍ നിന്ന് 2.85 ലക്ഷം രൂപയാണ് ഇപ്പോള്‍ വില. കമ്പനി സ്ലേറ്റ് ബ്ലൂ, സാള്‍ട്ട് വേരിയന്റുകളുടെ വില 15,000 രൂപ ഉയര്‍ത്തി. ഇപ്പോള്‍ 2.89 ലക്ഷം രൂപയാണ്. ഹിമാലയന്‍ 450-ന്റെ കാമറ്റ് വൈറ്റും ഹാന്‍ലെ ബ്ലാക്ക് കളര്‍ ഓപ്ഷനുകളും ഇപ്പോള്‍ 14,000 രൂപയാണ് വില. കാമറ്റ് വൈറ്റിന് ഇപ്പോള്‍ 2.93 ലക്ഷം രൂപയും റേഞ്ച് ടോപ്പിംഗ് ഹാന്‍ലെ ബ്ലാക്ക് 2.98 ലക്ഷം രൂപയുമാണ് വില. ഷെര്‍പ 450 എന്ന് വിളിക്കപ്പെടുന്ന പുതിയ 451.65 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന് കരുത്തേകുന്നത്. ഈ സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ 8,000 ആര്‍പിഎമ്മില്‍ 40ബിഎച്പി കരുത്തും 5,500ആര്‍പിഎമ്മില്‍ 40എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.