വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.കേരള പൊലീസിന് സംരക്ഷണം കൊടുക്കാൻ സാധിക്കുന്നില്ല എങ്കിൽ കേന്ദ്രത്തിന്റെ സഹായം തേടാമെന്നും കോടതി. പ്രതിഷേധങ്ങൾ സമാധാനപരമായിരിക്കണം. നിർമാണ പ്രവർത്തനം തടസ്സപ്പെടുത്തരുത്. ഉദ്യോഗസ്ഥരെ, തൊഴിലാളികളെ തടയുവാൻ പ്രതിഷേധക്കാർക്ക് അവകാശം ഇല്ല എന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് അനു ശിവരാമനാണ് വിധി പ്രസ്താവിച്ചത്.
സിപിഐയിൽ പുരുഷാധിപത്യമാണെന്നെഴുതി ഇഎസ് ബിജിമോൾ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിനെതിരേ നേതാക്കൾ പരസ്യമായി രംഗത്ത്. ബിജിമോളുടെ വിമർശനം പാർട്ടി പരിശോധിക്കുമെന്ന് മുൻ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ പറഞ്ഞു. പാർട്ടിയാണ് ബിജിമോൾക്ക് എല്ലാം നൽകിയത്. വനിത ആയത് കൊണ്ടു മാത്രം ജില്ലാ സെക്രട്ടറി ആകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദികൊച്ചിയിലെത്തി. നെടുമ്പാശ്ശേരിയിൽ ബിജെപി പൊതുയോഗത്തിൽ പങ്കെടുത്ത അദ്ദേഹം മലയാളികൾക്ക് ഓണാശംസകൾ നേര്ന്നു. പ്രധാനന്ത്രി ആവാസ് യോജന പ്രകാരം കേരളത്തിൽ രണ്ട് ലക്ഷം വീട് നൽകി. കിസാൻ ക്രെഡിറ്റ് കാർഡ് പോലെ പദ്ധതി മത്സ്യത്തൊഴിലാളി മേഖലയിലും നടപ്പാക്കുകയാണ്.ബി ജെ പി സർക്കാരുകൾ ഉള്ള സംസ്ഥാനങ്ങൾ ഇരട്ടക്കുതിപ്പാണ് നടത്തുന്നത്.കേരളത്തിലും ഇത് വരേണ്ടതാണ്. മഹാമാരി കാലത്ത് കേരളത്തിൽ ഒന്നര കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ കൊടുത്തു.ഇങ്ങനെ കേരളത്തിന് കേന്ദ്രം നൽകിയ പദ്ധതികൾ മോദി എണ്ണിപ്പറഞ്ഞു. ഓണത്തിന്റെ അവസരത്തിൽ കേരളത്തില് എത്താൻ കഴിഞ്ഞത് സൗഭാഗ്യമെന്നും അദ്ദേഹം പറഞ്ഞു.
കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളം നൽകാൻ 50 കോടി നല്കാമെന്ന് സർക്കാർ സർക്കാർ ഹൈക്കോടതിയിൽ. ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാർ 103 കോടി രൂപ അടിയന്തരമായി കെഎസ്ആർടിസിക്ക് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ഇന്നലെ സ്റ്റേ ചെയ്തിരുന്നു.
മാർക്കറ്റ്ഫെഡ് എംഡി സനിൽ എസ്.കെ.യുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. സീനിയർ ഐഎഎസ് ഉദ്യോഗസ്ഥനെയാകണം എംഡിയായി നിയമിക്കേണ്ടതെന്നും ആ ചട്ടം സനിലിനെ നിയമിച്ചപ്പോൾ ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. സനിലിന് ചട്ടപ്രകാരമുള്ള യോഗ്യതയില്ലെന്നും, നിയമനനടപടികളിൽ സർക്കാരും മാർക്കറ്റ്ഫെഡ് വീഴ്ച വരുത്തിയെന്നും കോടതി പറഞ്ഞു.
ദില്ലി നിയമസഭയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അവതരിപ്പിച്ച വിശ്വാസ പ്രമേയം 59 ആംആദ്മി പാർട്ടി എംഎല്എമാരും വോട്ട് ചെയ്ത് വിജയിപ്പിച്ചു. ഓപ്പറേഷൻ താമര ദില്ലിയിൽ പരാജയപ്പെട്ടെന്ന് കെജ്രിവാൾ പറഞ്ഞു. 40 എഎപി എംഎൽ എ മാരെ കോടികൾ നല്കി വാങ്ങാൻ ബിജെപി ശ്രമിച്ചെന്നാരോപിച്ച് കെജ്രിവാൾ പത്രസമ്മേളനം നടത്തിയിരുന്നു. അതേസമയം മദ്യനയ കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് കെജ്രിവാളിന് ഇപ്പോഴും മറുപടിയില്ലെന്ന് ബിജെപി വക്താവ് സാംബിത് പാത്ര പറഞ്ഞു.